ഫുക്കുഷിമയിൽ നടന്നത് എന്ത്???????

ഫുക്കുഷിമ ആണവ അപകടം നടന്ന്   ഒരു മാസം പിന്നിട്ടുകഴിഞ്ഞു.വെറും 
ചെറിയ ഒരു സംഭവം എന്ന് ഇതുവരെ അലക്ഷ്യമായി വിവരിക്കപ്പെട്ട പ്രസ്തുത 
അപകടം ചെർണോബിൽ  പോലെയുള്ള ഒരു ഭയങ്കര 
അപകടമയിരിന്നുവെന്ന് ജപ്പാനിലെ ത ന്നെ ന്യുക്ലിയർ & ഇഡസ്ട്രിയൽ സേഫ്റ്റി ഉദ്ദ്യോഗസ്ഥർ തന്നെ ഇപ്പോൾ ഇതാ സ്ഥിരീകരിചുകഴിഞ്ഞു. ഇന്റെർനാഷ്ണൽ ന്യൂക്ലിയർ റേഡിയോളജിക്കൽ ഇവന്റ് സ്കെയിലിൽ ഫുക്കുഷിമ അപകടത്തിന് നൽകിയിരിക്കുന്നത് 7 എന്ന അളവാണ്.INESലെ ഏറ്റവും ഉയർന്ന അളവാണ് 7. 



Aerial view of the plant area
 before the accidents, showing 
separation between units 5,6, and
 the  majority of the complex
Reactor unit 3 (right) and 
unit 4 (left) on 16 March.


this type was used at Fukushima 
to cool the plant

അപകടം:
ഫുകുഷിമ ഡെയ് ചി ആണവനിലയത്തിൽ 1970ൽ പൂർത്തിയായ 6 തിള വെള്ള  റിയാക്റ്ററുകളാണുള്ളത്.
ഇന്ധനം:
യുറാനിയം-235 ഐസോടോപ്പാണ്.യൂണിറ്റ് 3 ൽ പ്ലൂറ്റോണിയം 239 കൂടി കലർത്തുന്നുണ്ട്.
അപകടം:
പ്രതിസന്ധിയുടെ പ്രധാന ഹേതു വെള്ളമാണ്(D2O). ഈ വെള്ളം 
അണുവിഘടനത്തിനുള്ള മോഡറേറ്ററായും കോർ 
തണുപ്പിക്കാനുള്ള ശീതികാരിയായും ഒരേ സമയം പ്രവർത്തിക്കുന്നു. 
റിയാക്ടറിൽ വെച്ച് ചൂടാകുന്ന വെള്ളം ആവിയായി ടർബൈനുകളെ 
കറക്കുകയാണ് ചെയ്യുന്നത്. ടർബൈനുകളിലൂടെ കടന്നുപോകുന്ന് 
വെള്ളം തണുപ്പിച്ചു വീണ്ടും റിയക്റ്ററിലേക്ക് കടത്തിവിട്ട് 
ഇത്പ്രക്രിയ ആവർത്തിക്കുന്നു.വെള്ളം ഒഴുകുന്നതു നിൽക്കാ‍ത്തിടത്തോളം ഇത് 
തുടർന്നുകൊണ്ടേയിരിക്കും.എന്നാൽ മാർച്ച് 11ന് 9 തീവ്രതയുള്ള ഭൂകമ്പം 
നടന്നപ്പോൾ യൂണിറ്റ് 1 ലേക്ക് വെള്ളം പമ്പ് ചെയ്യേണ്ട ഡീസൽ 
ജനറേറ്ററുകൾ ഭൂകമ്പം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നിലച്ചു . മാ
ർച്ച്12ന് യൂണിറ്റ് 3ലേക്കുള്ള ജലവിതരണത്തിനും തടസം 
നേരിട്ടു.രണ്ടിലും താപനില അകക്കാമ്പിൽ (കോറിൽ) ഉയ
ർന്നുതുടങ്ങി.അപ്പോൾ ബാക്കിയുള്ള വെള്ളവും ആവിയായി. അടിയന്തിര 
ശീതികരണ സംവിധാനം പരജയപ്പെട്ടു.  ഇന്ധന ദണ്ഡ് 
വെച്ചിരിക്കുന്ന മർദ്ദപേടകത്തിൽ മർദ്ദം വർദ്ധിച്ചു . താപനില ഏതാനും 
ആയിരം ഡിഗ്രി സെൽഷ്യസ്  ആയി  ഉയർന്നു. ഇന്ധനം നിറച്ചിരിക്കുന്ന സി
ർക്കോണിയം ട്യൂബുകൾ ഉരുകി വെള്ളവുമായി പ്രവർത്തിച്ച് 
ഹൈഡ്രജൻ വാതകം . ഈ ഹൈഡ്രജൻ വലിയൊരു സ്ഫോടനത്തോടെ ഇന്ധനപുരയുടെ 
മേൽക്കൂര തകർത്തു.1,3 യൂണിറ്റിലെ കോർ ആണവവികിരണം വമിക്കുന്ന 
ഇന്ധനവും ഉരുകിയ സിർകോണിയവും വെള്ളവും കലർന്നു. സ്ഫോടനത്തിന്റെ 
ഫലമായി ഇളകിയ ഇന്ധനം ഫ്യുവൽ അസംബ്ലിക്ക് പുറത്ത് നിർണ്ണായകമായ 
അളവിൽ എത്തിച്ചേർന്നാൽ വീണ്ടുംഊർജം ഉല്പാദിപ്പിക്കും. അകക്കാമ്പ് 
ഉരുകും. ഇത്തരമൊരു ദുരന്തം ഒഴിവക്കാൻ കടൽ വെള്ളം പമ്പ് ചെയ്ത് 
തണുപ്പിക്കാൻ തുടങ്ങി.   ദീർഘകാലത്തേക്ക് ഇവയെ  തണുപ്പിച്ചുനിർത്താൻ കഴിയുമോ???? 
ഏറ്റമോടുവിൽ കിട്ടിയ വാർത്ത കടൽ വെള്ളം നിറയ്ക്കൽ ആസൂത്രണം ചെയ്ത് 
രീതിയിൽ നടക്കുന്നുണ്ടാവില്ല എന്നാണ്. ഫുക്കുഷിമയുടെ 20 കി. മി. ചുറ്റളവിൽ 
140000 പേരെ കുടിയൊഴുപ്പിച്ചതായി അന്തരാഷട്ര ആണോർജ ഏജൻസി 
റിപ്പോർട്ട് ചെയ്യുന്നു.അങ്ങകലെ ടോക്യൊ നഗരത്തിലുള്ള 
വാട്ടർ ടാപ്പുകളിൽ അയഡിൻ 131 പരിധിയിൽ കവിഞ്ഞ അളവിൽ 
കാണപ്പെടുന്നതിനാൽ കുട്ടികൾക്ക് ഈ വെള്ളം കൊടുക്കുന്നത് 
വിലക്കിയിരിക്കുന്നു.ഇതുപോലെ സീഷ്യം-137 പോലെയുള്ള വികിരണ 
പദാ ർഥങ്ങളും അന്തരീക്ഷത്തിൽ വ്യാപിച്ചിരിക്കുന്നു.(courtesy: Mathrubhoomi)