ശാസ്ത്രാധ്യാപകന്റെ കൈയ്യിലെ വജ്രായുധമാണ് ഈ ഉണര്‍ത്തല്‍ പ്രവര്‍ത്തനങ്ങള്‍.വീഡിയോയില്‍ കാണുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ക്ലാസ്സില്‍ കാണിക്കുകയും വിദ്യാര്‍ഥികളില്‍ ആവേശമായിമാറുകയും ചെയ്തതിന് ഈ ശാസ്ത്രാധ്യാപകന്‍ സാക്ഷ്യയാണ്.ഇതില്‍ സയന്‍സ് ട്രിക്സ് , സയന്‍സ് മാജിക് ,ബോഡി ട്രിക്സ്, സിമ്പിള്‍ ട്രിക്സ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.ഈ ട്രിക്കുകള്‍ ക്ലാസ്സില്‍ അവതരിപ്പിക്കുമ്പോള്‍ 'ട്രിക് സീക്രട് 'വെളിവാക്കാതെ വേണം ആദ്യം അവതരിപ്പിക്കുവാന്‍. പാഠ്യപ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധ പിടിച്ചെടുക്കുവാന്‍ ഈ ഉണര്‍ത്തല്‍ പ്രവര്‍ത്തനങ്ങളെപ്പോലെ മറ്റൊന്നില്ല. ശാസ്ത്രത്തില്‍ അഭിരുചി വളര്‍ത്താന്‍ ശക്തമാണിത്.ക്ലാസ്സിലെ ആദ്യ 5 മിനിറ്റ് ഇതിനായ് നീക്കിവയ്ക്കാം.'പോര്‍ഷ്യന്‍' എടുത്തുതീരണ്ടേ എന്നാവും താങ്കളുടെ ചോദ്യം.അതിന് ഉത്തരമുണ്ട്. കുട്ടികള്‍ പഠനത്തിന്‍ താല്പര്യമുള്ളവരാകുമ്പോള്‍ പഠനവേഗം വര്‍ദ്ധിക്കുന്നതായാണ് ഈ അധ്യാപകന്റെ അനുഭവം.ക്ലസ്സില്‍ നമ്മള്‍ നടത്തുന്ന അനാവശ്യ ഉപദേശങ്ങളുടെ പത്തിലൊരു സമയം മതി ഇതിന്.താങ്കള്‍ ശരിക്കും ശാസ്ത്രാധ്യാപകനാണെങ്കില്‍ ഇത് താങ്കള്‍ പരീക്ഷിക്കുക തന്നെ ചെയ്യും.കുട്ടികള്‍ തന്നെ സ്വയം ഇത് കണ്ടെത്തി അവതരിപ്പിക്കുവാന്‍ വരുന്നത് അത്ഭുതം ഉണര്‍ത്തുന്നതാണ്.
വീഡിയോ ചിത്രീകരണത്തിന് സ്വന്തം ക്യാമറ ഉപയോഗിച്ച് സഹായിച്ച ജീവശാസ്ത്രാധ്യാപകന്‍ ശീ എന്‍ ടി പോള്‍ മാസ്റ്റര്‍ക്ക്(സെന്റ് ജോസഫ്സ് എച്ച് എസ് പങ്ങാരപ്പിള്ളി) നന്ദി.
വീഡിയോ ചിത്രീകരണത്തിന് സ്വന്തം ക്യാമറ ഉപയോഗിച്ച് സഹായിച്ച ജീവശാസ്ത്രാധ്യാപകന്‍ ശീ എന്‍ ടി പോള്‍ മാസ്റ്റര്‍ക്ക്(സെന്റ് ജോസഫ്സ് എച്ച് എസ് പങ്ങാരപ്പിള്ളി) നന്ദി.
പ്രകാശം വളയുന്നു!!പൂർണാന്തരപ്രതിഫലനം
2)ജലം ഉയരുന്നത് എന്തുകൊണ്ട്?
ഉത്തരം കിട്ടിയില്ലെങ്കില്‍
3)കുരുക്ക് അഴിക്കൂ!!!!!
ഭൂഗുരുത്വത്തെ അതിജീവിക്കുന്ന ജലം
നാണയം ജലം കൊണ്ട് ഒട്ടുന്നു
ഒരാണിയിൽ 9 ആണികൾ