ക്ലാസ്സ് മുറിയുടെ യാന്ത്രികത !!!!! മണിയടി ഒച്ചയില്‍ ചൈതന്യം നഷ്ടപ്പെട്ട ബാല്യങ്ങള്‍ .....ചരിത്രത്തില്‍ കണ്ടെത്തിയ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ക്ലാസ്സുകളിലെ ജീവിതങ്ങള്‍ക്കും ഒരേ മുഖച്ഛായ. ഒരുപക്ഷെ ഇരിഞ്ഞാലക്കുടയിലെ സെന്റ് : മേരീസ് .എച്ച് .എസ്സ് .എസ്സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഭരതന്‍ മാസ്റ്റര്‍ക്ക് രചനയും അഭിനയവും ഇത്രയേറെ രസിക്കാന്‍ കാരണമായത് തന്റെ മുന്‍പിലെ ഈ ചരിത്ര കാഴ്ചകളുടെ ആവര്‍ത്തനങ്ങളായിരിക്കാം .....
ജീവിതത്തില്‍ ഇടങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആറടി മണ്ണില്‍ അന്ത്യ വിശ്രമത്തിനു പോലും സാധ്യമല്ലാത്ത ഒരു കാലഘട്ടത്തിലേക്കുള്ള പ്രയാണം .....പി..കെ..ഭരതന്‍ മാസ്റ്റര്‍ തന്റെ നാടകത്തില്‍ ഒരു യാത്രക്കൊരുങ്ങുകയാണ്.......തൃശൂരിന്റെ തെങ്കൈലയുടെ പ്രദക്ഷിണ വഴിയില്‍ ദേവ വെളിപാടിനെയും വാള്‍പ്പിടിയില്‍ അടക്കിനിര്‍ത്തിയ ശക്തന്‍ തമ്പുരാന്‍........കാലത്തിന്റെ മാറ്റങ്ങളില്‍ ആവിഷ്കരിക്കപ്പെടുന്നു............
ഇന്ന് രാത്രി 9 . 30 നു ആള്‍ ഇന്ത്യാ റേഡിയോയില്‍ സംപ്രേക്ഷണം ചെയ്യുന്നു.....കേരളത്തിലെ എല്ലാ നിലയങ്ങളും ഈ നാടകം ഇന്ന് അവതരിപ്പിക്കുന്നു......
എഴുത്തുകാരനും പ്രഭാഷകനും തിരക്കഥകൃത്തും 2004 ദേശീയ അധ്യാപക അവാര്‍ഡു ലഭ്യമായ ഭരതന്‍ മാസ്റ്ററുടെ നാടകം കേള്‍ക്കുക.......